പിന്നെന്തേ മാവേലി, ഓണം വന്നു?
അമ്മിണി വന്നില്ല കുമ്മിയടിച്ചീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അമ്മായി വന്നില്ല, കമ്മലണിഞ്ഞീല
പിന്നെന്തേ മാവേലി, ഓണം വന്നു?
വല്ല്യച്ഛൻ വന്നില്ല മുല്ലപ്പൂ കിട്ടീല
പിന്നെന്തേ മാവേലി, ഓണം വന്നു?
ഇച്ചേച്ചി വന്നില്ല പിച്ചിപ്പൂ കോർത്തീല
പിന്നെന്തേ മാവേലി, ഓണം വന്നു?
അപ്പച്ചി വന്നില്ല ഉപ്പേരി തന്നീല
പിന്നെന്തേ മാവേലി, ഓണം വന്നു?
നല്ലോണമായാലുമെല്ലാരും വന്നാലും
എന്റച്ഛൻ വന്നാലേ ഓണമുള്ളു.
വസുമതി
റിട്ടയേഡ് അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പള്ളി
നല്ലോണമായാലും...
ReplyDeleteഗായത്രിക്കുട്ടിയ്ക്ക് നല്ലോണം വന്നീടാൻ
ReplyDeleteകൂടെയുണ്ടൊരു നൂറു പ്രാർത്ഥനകൾ...
ശുഭാശംസകൾ...
രക്ഷയായി!
Deleteഅച്ഛന്‍ എവിടെ ആയാലും വരട്ടെ....അങ്ങനെ ഓണം ഉഷാരാകട്ടെ..
ReplyDeleteദൂരെദൂരെദൂരെ നിന്നുമൊരാകാശക്കപ്പലതില്‍
ReplyDeleteഓണമുണ്ണാനോടിവന്നൂ അച്ഛന്‍ പൊന്നച്ഛന്‍
ആഹാ!
Deleteഅച്ഛനോടൊപ്പം വരുന്ന ആ നിഷ്കളങ്കമായ ഓണം എന്നും ഓണം ആവട്ടെ!
ReplyDeleteനല്ല ലളിതവും മനോഹരവും ആയ കവിത പോസ്റ്റ് ചെയ്യ്ത സുഹൃത്തിനും എഴുതിയ ടീച്ചർന്നും ആശംസകൾ
ആശംസകൾക്ക് നന്ദി! ടീച്ചറെയും അറിയിച്ചേക്കാം...
Deleteഅഭിവാദ്യങ്ങൾ...
ഇഷ്ടം ...
ReplyDeleteഗാത്തൂനും!
Deleteachanillathe enthu ponnonam....
ReplyDelete