ആലിലക്കണ്ണനെക്കാണുവാനാശിച്ചൊ-
രായിരമാലില കീറിനോക്കി;
എന്നുമേ കാണാൻ കഴിയാതെ ഞാനവ
സ്വപ്നങ്ങളാക്കി കരുതിവെച്ചു.
സന്ധ്യക്കു യമുനാതീരത്തു വച്ചു നീ
വേണുവിലൂതി ക്ഷണിച്ച നേരം
ഞെട്ടിയുണർന്നു ഞാൻ കാണാനണഞ്ഞപ്പോൾ
പീലിയെറിഞ്ഞിട്ടൊളിച്ചുനിന്നു.
നിന്നെത്തിരഞ്ഞു തളർന്നു മയങ്ങിയൊ-
രെന്നെ നീ വീണ്ടുമുണർത്തിയല്ലോ!
കാൽച്ചിലമ്പൊച്ച ഞാൻ കേട്ടു വന്നപ്പോഴേ-
യോടി മറയുവാനെന്തു കണ്ണാ?
ഇന്നുമെനിക്കു മരീചികയായി നീ
ഓടിമറഞ്ഞു രസിക്കയല്ലേ?
എന്നടുത്തേയ്ക്കെന്നു നീയണയും കണ്ണാ
ആലില കീറി ഞാൻ കാത്തിരിപ്പൂ...
രായിരമാലില കീറിനോക്കി;
എന്നുമേ കാണാൻ കഴിയാതെ ഞാനവ
സ്വപ്നങ്ങളാക്കി കരുതിവെച്ചു.
സന്ധ്യക്കു യമുനാതീരത്തു വച്ചു നീ
വേണുവിലൂതി ക്ഷണിച്ച നേരം
ഞെട്ടിയുണർന്നു ഞാൻ കാണാനണഞ്ഞപ്പോൾ
പീലിയെറിഞ്ഞിട്ടൊളിച്ചുനിന്നു.
നിന്നെത്തിരഞ്ഞു തളർന്നു മയങ്ങിയൊ-
രെന്നെ നീ വീണ്ടുമുണർത്തിയല്ലോ!
കാൽച്ചിലമ്പൊച്ച ഞാൻ കേട്ടു വന്നപ്പോഴേ-
യോടി മറയുവാനെന്തു കണ്ണാ?
ഇന്നുമെനിക്കു മരീചികയായി നീ
ഓടിമറഞ്ഞു രസിക്കയല്ലേ?
എന്നടുത്തേയ്ക്കെന്നു നീയണയും കണ്ണാ
ആലില കീറി ഞാൻ കാത്തിരിപ്പൂ...
എഴുതിയത് മാധുരി
കോഴിക്കോടുകാരി
നിയമവിദ്യാർത്ഥിനി
കോഴിക്കോടുകാരി
നിയമവിദ്യാർത്ഥിനി
എങ്കിലുമെന്റെകണ്ണാ...
ReplyDeleteകൂടുതല്‍ എഴുതുക, വായിക്കുക....
ReplyDeletemadhuri, very touching piece of work. really beautiful!
Deleteമാധുര്യമൂറുന്ന ഈ കവിത പിരിമുറുക്കം കൂട്ടുന്ന നിയമം പഠിക്കുന്നവർക്ക് എഴുതുവാൻ കഴിയുക എന്നു പറയുന്നതു തന്നെ ഒരു വലിയ കാര്യമാണ്.
ReplyDeleteആശംസകൾ
നല്ല കവിത
ReplyDelete:O
ReplyDelete:O
ReplyDelete