എഴുന്നേറ്റ് എങ്ങോട്ടെങ്കിലും ഓടി രക്ഷപെടണമെന്നുതോന്നി.
"അരുതേ" എന്നുറക്കെ വിളിച്ചുകൂവുകയോ ശക്തിയായി പ്രതിഷേധിക്കുകയോ ചെയ്യണമെന്നും തോന്നി.
പക്ഷെ ഒന്നിനും കഴിവില്ലല്ലോ! ഞാൻ ഒരു ശവമാണല്ലോ! മരിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞ വെറുമൊരു ശവം.
എന്റെ ശവം കുളിപ്പിക്കയോ പൗഡറിടീക്കുകയോ പാന്റിടീക്കയോ വേണ്ട.
കഴിയുമെങ്കിൽ കണ്ണുകൾ ദാനം ചെയ്യണം.
മരണശേഷം 24 മണിക്കൂറിനകം വെളുത്ത തുണിയിൽ പൊതിഞ്ഞ് ചാണകവറളിയിൽ ദഹിപ്പിക്കണം. ഒരുവിധത്തിലുമുള്ള മരണാനന്തരകർമ്മങ്ങൾ ചെയ്യരുത്. എനിക്കുവേണ്ടി പ്രാർത്ഥിക്കരുത്. സഞ്ചയനമോ പിണ്ടം അടിയന്തിരമോ വേണ്ടേ വേണ്ട.
എന്റെ ആഗ്രഹങ്ങൾ പലതവണ വീട്ടിൽ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്.
"പൂവും ചന്ദനവും കൂട്ടി ഒരു നീരുകൊടുത്ത്, പരേതാത്മാവിനുവേണ്ടി പ്രാർത്ഥിച്ച് കിണ്ടി മൂന്നുതവണ പൊക്കിത്താഴ്ത്തി..." കർമ്മിയുടെ വായിൽനിന്നും വിലകുറഞ്ഞ മദ്യത്തിന്റെയും പാൻപരാഗിന്റെയും സമ്മിശ്രഗന്ധം സാമ്പ്രാണിയുടെ പുകയെ തോൽപ്പിച്ച് അവിടെയാകെ നിറഞ്ഞു പരക്കുന്നു.
"മാറിപ്പോടോ അവിടുന്ന്" എന്നലറിവിളിക്കാൻ തോന്നി.
"അവനതൊക്കെ പറയും, നമ്മൾ ചെയ്യേണ്ടതു നമ്മൾ ചെയ്യണം. അല്ലെങ്കിൽ പരേതാത്മാവ് വിട്ടുപോകാതെ ഇവിടൊക്കെ ചുറ്റിനടക്കും. ആർക്കും സ്വൈരം കിട്ടുകേല, അതുകൊണ്ട് ഒന്നും മുടക്കണ്ട. കർമ്മങ്ങളൊക്കെ നടക്കട്ടെ."
മുതിർന്ന കുടുംബാംഗം തീർപ്പു കൽപ്പിച്ചാൽ അതിനൊരു മാറ്റവുമില്ല.
ചിരിക്കാൻ തോന്നി. പക്ഷെ ഒരു ശവത്തിന് ചിരിക്കാനോ കരയാനോ കഴിയില്ലല്ലോ!
കർമ്മങ്ങൾ ഏറെക്കുറേ അവസാനിച്ചു. ശവം ചിതയിലേക്കെടുത്തുവച്ചു.
ഹാവൂ! ഇനി തീനാളങ്ങളുടെ തലോടലിൽ സായൂജ്യമടയാമല്ലോ!
പെട്ടെന്ന് മുഖം പൊതിഞ്ഞിരുന്ന തുണി കീറി, അതിലൂടെ കുറേ അരിയും പൂവും മറ്റും വായിലേക്ക്. വായ്ക്കരി.
"ഫൂ!" എന്നലറിത്തുപ്പാനാഞ്ഞു. പക്ഷെ കഴിയുന്നില്ലല്ലോ!
ഓ! ഞാനൊരു ശവമാണല്ലോ!
വെറുമൊരു ശവത്തിന് നിസ്സഹായനായി ശവം പോലെ കിടക്കാനല്ലേ കഴിയൂ...
എഴുതിയത് ശശികുമാർ(കൊച്ചേട്ടനും കൂട്ടരും ലെ കൊച്ചേട്ടന്‍!)
സ്വദേശം മുത്തലപുരം
കെ എസ് ആർ ടി സി യിൽ നിന്നും കണ്ടക്ടറായി വിരമിച്ചു.
വീഡിയോഗ്രാഫർ, പൊതുപ്രവർത്തകൻ
പക്ഷെ ഒന്നിനും കഴിവില്ലല്ലോ! ഞാൻ ഒരു ശവമാണല്ലോ! മരിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞ വെറുമൊരു ശവം.
ReplyDeleteഇത് വായിച്ച് ഇഷ്ടപ്പെട്ടാൽ പിന്നെ ഒരു കമന്റെഴുതാതിരിക്കാൻ ഞാൻ പക്ഷെ ഇപ്പോൾ ഒരു ശവമല്ലല്ലോ!
ReplyDeleteസാമൂഹികവ്യവസ്ഥകളെ നോക്കി ഊറിച്ചിരിക്കുന്ന കഥാകാരന്‍ .നമ്മള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ ....ശവമായി ... നല്ല കഥ
ReplyDeleteഎത്ര തവണ വായിച്ചാലും പുതുമ തോന്നുന്ന ആഖ്യാനം.....Kochammavan Rocks....
ReplyDeleteവളരെ നല്ല എഴുത്ത് ... പുതുമ ........
ReplyDeleteമനോഹരമായി
ee avasarathil oru karyam ellavarem ariyikkatte...achan marana sesham body medical college nu kai maran ulla formalities ellam cheythu vachu 60th b'day kku..so..mel vaayicha avasthakal onnum neridendi varilla...:-)
ReplyDeleteശവം കഥ കൊള്ളാം കേട്ടൊ
ReplyDelete