May 19, 2013

പരമരഹസ്യം

മുപ്പത്തഞ്ച് കൊല്ലത്തെ സർക്കാർ സേവനത്തിന്റെ സായാഃനത്തിൽ ഓർക്കാപ്പുറത്ത് വീണുകിട്ടിയ വിദേശയാത്രയ്ക്കിടയിലാണ് സംഭവം.
രാത്രി ഒന്നരയ്ക്ക് ദില്ലിയിൽനിന്നും വിമാനത്തിൽക്കയറി. എട്ടുപത്തു മണിക്കൂർ യാത്രയ്ക്കുശേഷംവെളുപ്പിന് ആറുമണിക്ക് പാരീസിൽ.
ഇറങ്ങിയിടത്തുനിന്നും ഒരു ബസ്സിൽ ക്യാനഡയിലേയ്ക്ക് യാത്ര ചെയ്യേണ്ടവർക്കുള്ള ടെർമിനലിൽ കൊണ്ടെത്തിച്ചു ഒരു സർദാർജി.
"കാലത്തെഴുന്നേൽക്കുന്നതുതന്നെ കക്കൂസിൽ പോകാനാണ്" എന്നത് നൈഷ്ഠികവ്രതം. ലഗേജ് കൂട്ടുകാരെ ഏൽപ്പിച്ച് പറ്റിയ ഇടം തിരഞ്ഞുപോയി. തുറന്നുകിടന്ന വാതിലിലൂടെ ക്ലോസറ്റുകണ്ട് ചാടിക്കയറി കാര്യം സാധിച്ചു.

വിജയഭാവത്തിൽ പുറത്തുവന്നപ്പോളാണ് ചെറിയൊരു ബോർഡ് കണ്ടത്.
അതിൽ എഴുതിയത് മനസ്സിലായില്ല. ഭാഷ ഫ്രെഞ്ചായിരിക്കണം.
എന്നാൽ അതിലുള്ള ചിത്രം വ്യക്തം.
അപ്പോൾ പുറപ്പെട്ട വിയർപ്പിന്റെ അളവ് കുറച്ചുമുമ്പുപോയ മൂത്രത്തെക്കാൾ ഒട്ടും കുറവല്ല, കണിശം!


എഴുതിയത്
ബാലേന്ദു
ബി എസ് എന്‍ എല്ലില്‍ നിന്നും വിരമിച്ചു
ബാലസാഹിത്യകാരന്‍, പുരാണവിവര്‍ത്തകന്‍, കവി, പ്രഭാഷകന്‍
സ്വദേശം മുത്തോലപുരം, ബെംഗളൂരുവില്‍ താമസം

8 comments:

  1. അങ്ങനെയെന്തൊക്കെ രഹസ്യങ്ങൾ!

    ReplyDelete
  2. Nannayi orammakurupp

    ReplyDelete
  3. തല്‍സമയം ഒരു പെണ്‍കുട്ടി പ്രവേശിക്കാതിരുന്നത് നന്നായി

    ReplyDelete
  4. ഒന്നും സംഭവിച്ചില്ലല്ലോ, അപ്പോ പ്രശ്നമില്ല.

    ReplyDelete
    Replies
    1. സംഭവിക്കേണ്ടതുമാത്രം സംഭവിച്ചു :)

      Delete
  5. അതു സാരമില്ല. കാര്യം നടന്നല്ലോ, മാത്രമല്ല അതു മറ്റാരെയും ശല്യപ്പെടുത്തിയതുമില്ലല്ലോ :)

    ReplyDelete