August 22, 2012

പഴയ തടി


മുത്തച്ഛൻ ആശുപത്രിയിൽ അഡ്മിറ്റാണ്.
പരിശോധനകളെല്ലാം മുറയ്ക്ക് നടന്നു.
ഒരു പറ്റം നേഴ്സുമാർ മുറിയിലേയ്ക്ക് വന്നു. ഒന്ന് ഒറിജിനലും, ബാക്കി ട്രെയ്നികളുമാണെന്ന് കണ്ടാലറിയാം!
ഒറിജിനൽ, മുത്തച്ഛന്റെ കൈയ്യിലെ ഞരമ്പുപിടിച്ച് കൂടെയുണ്ടായിരുന്ന ഒരു കുട്ടിനേഴ്സിന്റെ ചെവിയിലെന്തോ മന്ത്രിച്ചു.
കുട്ടിക്ക് ആകെ പരിഭ്രമം. അവർ സിറിഞ്ച് കൈയ്യിലെടുത്തു. പാവത്തിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

ഉടനെ മുത്തച്ഛൻ, "ങാ, വെട്ടിപ്പഠിച്ചോ, പഴയ തടിയാ... ഇതുപോലൊന്ന് വേറെ കിട്ടിയെന്നുവരില്ല."
എന്നിട്ടൊരു ചിരിയും.
അതിൽപ്പിന്നെ ഒറിജിനൽ മാത്രമേ മുറിയിലേക്ക് വരാറുള്ളൂ!



എഴുതിയത്  സുത്യേവ്
എഞ്ജിനീയർ
മുത്തോലപുരം സ്വദേശി

13 comments:

  1. അതിൽപ്പിന്നെ ഒറിജിനൽ മാത്രമേ മുറിയിലേക്ക് വരാറുള്ളൂ!

    ReplyDelete
  2. കുട്ടിക്ക് ആകെ പരിഭവം

    പരിഭ്രമം എന്നാണോ ഉദ്ദേശിച്ചത്?

    ReplyDelete
  3. വായന അടയാളപ്പെടുത്തുന്നു.

    ReplyDelete
  4. @ajith
    തിരുത്തി, നന്ദി :)

    @സജിം
    വരവുവച്ചു :) ഇനിയും വരുമല്ലോ?

    ReplyDelete
  5. ഏതു തടിയിലും പണിയും

    ReplyDelete
  6. muthachan krishnan nair alle? atho irumbayathe muthachano?

    ReplyDelete
  7. ഇരുമ്പയത്തെ മുത്തച്ഛന്‍ :)

    ReplyDelete
  8. aa muthassan oru sambhavam thanne aayirunnu ..:-)

    ReplyDelete
  9. "കുഞ്ഞേ കുത്തിപടിക്കാനാണെ നല്ല ശരീരം ദേ കിടക്കുന്നു, പഠിച്ചു കഴിഞ്ഞു പോരെ ഈ വൃദ്ധനോട്" എന്ന് പറഞ്ഞ ഒരു വല്യപ്പനെ എനിക്കറിയാം.

    ഓണാശംസകള്‍

    ReplyDelete
    Replies
    1. ഹഹഹ
      ആ വല്യപ്പനും ഈ മുത്തശ്ശനും കൂട്ടുകാരോ മറ്റോ ?? :)

      Delete
  10. ഈ മുത്തശ്ശൻ പണ്ട് അമേരിക്കയ്ക്ക് പോയ കഥയുണ്ട്. വിമാനയാത്രയ്ക്കിടയിൽ പതിവുള്ള ഉച്ചയുറക്കത്തിന് സമയമായപ്പോൾ സീറ്റിൽ നിന്നിറങ്ങി തറയിൽ നീണ്ടുനിവർന്നങ്ങു കിടന്നു മയങ്ങി. വിവരമറിഞ്ഞു എയർഹോസ്റ്റസുമാർ പാഞ്ഞെത്തി. പിന്നത്തെ കഥ ഊഹിക്കുക.

    ReplyDelete