കവല ശാന്തം. വൈകീട്ട് ഏതാണ്ട് നാലുമണിയായിക്കാണും, കുറേയേറെ ലഗേജുമായി നല്ല വേഗതയിൽ ഒരു കാറുവരുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു. ലിസിയുടെ വീടിനുമുമ്പിൽ കാർ നിന്നു. നമ്മുടെ പൗലോസ് അതിൽനിന്നും പുറത്തേയ്ക്കിറങ്ങി.
കൊല്ലത്തിലൊരിക്കൽ പൗലോസ് നാട്ടിലേയ്ക്കുവരിക പതിവാണ്.
പതിവുപോലെ കവലയി കൂട്ടുകാരുമായി അടിച്ചുപൊളിച്ച് ദിവസങ്ങൾ കടന്നുപോയി. ഏതാണ്ട് ഒരാഴ്ച്ച കഴിഞ്ഞുകാണും.
അതിനുശേഷമുള്ള മാറ്റം അദ്ഭുതാവഹമായിരുന്നു.
രാവിലെ ഇറങ്ങിയാൽ രാത്രി ഒരു നേരമാകുമ്പോൾ തിരിച്ചെത്തുന്ന നമ്മുടെ കഥാനായകൻ ഇപ്പോൾ എപ്പോഴും വീട്ടിൽത്തന്നെ. പുറത്തേയ്ക്കു കാണാനേയില്ല.

ഇത്രയും അടുപ്പം കഴിഞ്ഞ പതിനാറു കൊല്ലമായിട്ടുമുണ്ടായിട്ടില്ല.
അഞ്ചുമിനിറ്റ് തികച്ച് കാണാൻ കിട്ടാത്ത പൗലോസുചേട്ടൻ ഇപ്പോൾ ഫുൾടൈം വീട്ടിൽത്തന്നെ. സ്നേഹം ദിവസംതോറും വർദ്ധിച്ചുവരുന്നു.
ഇപ്പോൾ ലിസിതന്നെ എല്ലാം.
കുളിപ്പിക്കണം, പുറത്ത് സോപ്പുതേച്ചുകൊടുക്കണം, പല്ലുതേപ്പിക്കണം, എന്തിന് ഒന്നു പുറത്തേക്കുപോകണമെങ്കിൽ പോലും ലിസി കൈയ്യിൽപ്പിടിച്ച് ഒപ്പമുണ്ടാവണം.
സന്തുഷ്ടമായ കുടുംബജീവിതത്തിൽ 'ചിക്കുൻഗുനിയ' യ്ക്കുള്ള പങ്ക് എത്രത്തോളമുണ്ടെന്നറിയണോ?
ലിസിയോടുചോദിച്ചാൽമതി.

ശ്യാംനാഥ്
എഞ്ജിനീയർ
സ്വദേശം മുത്തോലപുരം
അങ്ങനെ ലിസിയെങ്കിലും ചിക്കന്‍ഗുനിയയെ ഇഷ്ടപ്പെട്ടു കാണും :)
ReplyDelete'പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ടായിരിക്കും' !!
Deleteചിക്കുന്‍ ഗുനിയയ്ക്കുമുണ്ട് ചില പ്രയോജനങ്ങള്‍
ReplyDeleteഅതേയതെ
Deleteകയ്യും കാലും നേരെ ചൊവ്വെ അനക്കാൻ മിനിമം 3-4 മാസം വരെ എടുക്കും അല്ലെ? കൊതുകിനെ കൊണ്ട് പ്രയോജനവും. പക്ഷെ എല്ലാവരും അത് കണ്ടു പനിച്ചാൽ പണി കിട്ടും എട്ടിന്റെ പണി ഗുല്ഫ്കാര് ലീവിന് വന്നാൽ കുഴപ്പം ഇല്ല ..പണി പോയി വന്നാൽ പനിച്ചു കിടക്കും അവിടെ അത്ര തന്നെ
ReplyDeleteThis comment has been removed by the author.
Deleteആരുംതന്നെ 'കണ്ടൂപനിക്കാതെ' ഇരിക്കട്ടെ എന്ന് പ്രാർത്ഥന :)
Deleteവേറൊരു പനിവിശേഷം, അടുത്ത പോസ്റ്റ്: പനിബാധ