June 10, 2013

കൺഫ്യൂസ്ഡ് രവിശങ്കർ


അമ്മ വിളിക്കും തങ്കൂന്ന്. ഇടയ്ക്ക് രവീ ന്നും...
അച്ഛൻ വായീത്തോന്നീതൊക്കെ വിളിക്കും: കണ്ണപ്പൻ, ഗൺ, തങ്കു, തങ്കമണി അങ്ങനെ എന്തും.
മുത്തച്ഛൻ മോനൂട്ടൻ എന്നാണ് വിളി.
വല്യമ്മച്ചി കുഞ്ഞീ എന്നും. പക്ഷെ നന്ദു, മാധവൻ, ഗായത്രി, മാളു തുടങ്ങിയവരെല്ലാം വല്യമ്മച്ചിക്ക് കുഞ്ഞി തന്നെ...
അതിൽ കുശുമ്പില്ലാതില്ല, എന്നാലും സാരമില്ല.
കുഞ്ഞുമുത്തച്ഛൻ ചെക്കാ എന്നാണു വിളിക്കുക.
കുഞ്ഞുമുത്തശ്ശി തങ്കം എന്നും,
അമ്മായി കണ്ണാ എന്നും.
മുത്തശ്ശിക്ക് ഞാൻ കിട്ടുണ്ണിയാണ്.
കുഞ്ഞച്ഛനുമാത്രം രവി.
എല്ലാരും പറയണു, എന്റെ പേർ രവിശങ്കർ എന്നാണത്രേ!
എന്തൊരു കൺഫ്യൂഷൻ!!!





എഴുതിയത്
രാജലക്ഷ്മി
സ്വദേശം ചേർത്തല
അദ്ധ്യാപിക

6 comments:

  1. കണ്‍ഫ്യൂസ് ആയിപ്പോകാതിരിക്കുമോ?

    ReplyDelete
  2. ആയിപ്പൊയില്ലെങ്കിലെ അത്ഭുതമുള്ളൂ

    ReplyDelete
  3. confusion theerkaname...

    ReplyDelete
  4. Gud one!!! Really has reason to get confused :).... Am with Ravi, oh no...am confused!!! What shud I call him ;)

    ReplyDelete
    Replies
    1. ഹഹ
      എങ്ങനെവിളിച്ചാലും രവി കേള്‍ക്കും...

      Delete
  5. അപ്പോ എന്റെ ചോദ്യം ഇതാണു .... "ആരാണു ഞാൻ"

    ReplyDelete