March 24, 2010

ബൈനക്കുഴൽ


വാഴക്കുളത്തു ഞാൻ ബീയാത്തുമ്മയ്ക്ക് - ലീച്ചർ
കാളിപ്പുലക്കള്ളിക്ക് - പീച്ചർ
കൊച്ചുപെണ്ണു വേലത്തിക്ക് - ഈച്ചർ
കുട്ടികൾക്ക് ഭസ്മതിസാർ

ഇബ്ടത്തെ ചില ബിശേയങ്ങൾ:
ഗംഗയുടെ നെറ്റിയിലെ ‘സിച്ചു’ വെട്ടിയിട്ടു രണ്ടുമൂന്നായി.
ചന്തുവിന്റെ ‘ബർത്തലാ‘ കഴിഞ്ഞോടാ? മിഠായി കിട്ടിയില്ല.

ആ കാര്യത്തോടു ‘ജോയിപ്പി‘ല്ല.
എനിക്കു ഹൈ പ്ലഷറാണെന്നാ പറയുന്നെ.
രഞ്ജിനിയുടെ അമ്മയ്ക്ക് കണ്ണിലാ പ്ലഷറ്.
വേളാത്തീടെ ചന്ദ്രന്റെ കൊച്ചിനെ ‘ഇംഗ്ലീഷ് മിടുക്കി‘ ചേർത്തു.
ആയിരം രൂപ കെട്ടിവച്ചു. പിന്നെ മാസം തോറും ഫീസും.
ആ പെണ്ണിനെങ്ങും ഒരു പണീമില്ല.
പിന്നെ ഏതോ ചിട്ടിക്കമ്പനീല് ‘കണക്ഷനു‘ പോണൊണ്ട്.
പിരിച്ചാൽ നൂറ്റുക്ക് അഞ്ചു ശതമാനം ശമ്പളമായി കൊടുക്കും.

ഒരു ബൈനാക്കുഴലുണ്ടായിരുന്നേൽ ദൂരെയുള്ളതൊക്കെ അടുത്തു കാണാമായിരുന്നു.
എന്തു ചെയ്യാം... ആകെ ഒരു കൊളാബ്രേഷനായി.


എഴുതിയത്...
വസുമതി
റിട്ടയേഡ് അദ്ധ്യാപിക
സ്വദേശം ആലുവയ്ക്കടുത്ത് മാറമ്പള്ളി

7 comments:

  1. ഒരു ബൈനാക്കുഴലുണ്ടായിരുന്നേൽ ദൂരെയുള്ളതൊക്കെ അടുത്തു കാണാമായിരുന്നു.
    എന്തു ചെയ്യാം... ആകെ ഒരു കൊളാബ്രേഷനായി !!!

    ReplyDelete
  2. ഒരു ബൈനാക്കുഴലുണ്ടായിരുന്നേൽ...

    ReplyDelete
  3. ഒരു തനിനാട്ടിന്‍പുറത്ത് ചെന്നു പെട്ടതു പോലെയുണ്ട്. :)

    ReplyDelete
  4. ഹഹഹ... ഈ മാറമ്പിള്ളി ഏകദേശം ഒരു തനി നാട്ടിന്‍പുറം തന്നെ... :)

    ReplyDelete
  5. ആകെ ഒരു കൊളാബ്രേഷനായി......
    ഹ ഹ ഹ

    ReplyDelete
  6. വളരെ രസകരം ഈ ബൈനക്കുഴൽ!!

    (പണ്ടൊരിക്കൽ മലയാറ്റൂർ കേരളകൌമുദിയിൽ വരച്ച കാർട്ടൂൺ ഓർമ്മ വന്നു - താച്ചർ... ഇതാ ഒരു ഈച്ചർ!)

    ReplyDelete
  7. കമന്റുകൾക്ക് നന്ദി റ്റോംസ്,ശ്രീ,അഭി,ജയൻ!!!!

    ജയൻ... കാർട്ടൂൺ എവിടുന്നെങ്കിലും സംഘടിപ്പിക്കാൻപറ്റുമോ? പറഞ്ഞപ്പോൾ ആകാംക്ഷ കൂടി!

    ReplyDelete