April 5, 2010

‘പെൻ‘ വിൽ‌പ്പനക്കാരനും ‘പിൻ‘ വിൽ‌പ്പനക്കാരനും

ഒരിടത്ത് ഒരു ‘പെൻ‘ വിൽക്കുന്ന ആളുണ്ടായിരുന്നു.
അയാൾ ടൌണിൽ ഒരു ദിവസം ‘പെൻ‘ വിൽക്കാൻ ചെന്നു.
അയാൾ പറഞ്ഞു; “മുല്ലപ്പൂവിന്റെ മണമുള്ള പെൻ, ചെട്ടിപ്പൂ, താമരപ്പൂ, ചെമ്പരത്തിപ്പൂ എന്നീ പൂവിന്റെ മണമുള്ള പെൻ വിൽ‌പ്പനയ്ക്കുണ്ട്.“

അതിനിടയിൽ ‘പിൻ’ വിൽ‌പ്പനക്കാരൻ “പിന്നേ! പിന്നേ!!“ എന്നു പറഞ്ഞുകൊണ്ട് ‘പെൻ‘ വിൽക്കുന്നവനെ ശല്യപ്പെടുത്തി.

ഒടുവിൽ ക്ഷമ നശിച്ച അയാൾ ചോദിച്ചു: “തനിക്കെന്താ എന്നെ കളിയാക്കിയേ തീരൂ?“

അപ്പോൾ മറ്റേയാൾ: “തനിക്കു മാത്രം വിറ്റാൽ മതിയോ? എന്റെ പണി പിൻ വിൽക്കുന്നതാ!“


എഴുതിയത്...
വൈഷ്ണവി രാജഗോപാല്‍
വിദ്യാര്‍ത്ഥിനി
സ്വദേശം കോഴിക്കോട്

2 comments:

  1. ഒരിടത്ത് ഒരു ‘പെൻ‘ വിൽക്കുന്ന ആളുണ്ടായിരുന്നു.

    അയാൾ ടൌണിൽ ഒരു ദിവസം ‘പെൻ‘ വിൽക്കാൻ ചെന്നു.

    ReplyDelete
  2. പിന്നേ ഒരു കാര്യം. കഥയുടെ “പിന്ന്” വ്യക്തം അല്ല.
    ഇനിയും അടുത്തതു പോരട്ടെ.:)
    ആശംസകള്‍.

    ReplyDelete