June 25, 2010

ഇട്ടൻസ്


ചെരുപ്പ്

കൂത്താട്ടുകുളംകാര്‍ക്ക് സുപരിചിതനും പ്രിയങ്കരനുമാണ് N. S. ഇട്ടന്‍.
അവാര്‍ഡ് നേടിയ അനുഗൃഹീത നടന്‍! ഫലിതപ്രിയനായ  ഇട്ടന്‍ചേട്ടന്‍ ഫിറ്റായിക്കഴിഞ്ഞാല്‍ പല തമാശകളും ഒപ്പിക്കും.





ഒരിക്കല്‍ ബിന്ദു തീയേറ്ററില്‍നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് ഇറങ്ങിപ്പോയ ചില നാട്ടുകാര്‍ അടിച്ചു ഫ്യൂസായിക്കിടക്കുന്ന ഇട്ടന്‍ ചേട്ടനെ റോഡില്‍ കാണുന്നു. അവര്‍ താങ്ങി ജീപ്പില്‍ കയറ്റുമ്പോളാണ് തന്റെ ഒരു കാലില്‍ ചെരുപ്പില്ലെന്ന് ആശാന്‍ അറിയുന്നത്.
ചെരുപ്പില്ലാതെ വണ്ടിയില്‍ കയറില്ലെന്ന് ഒരൊറ്റവാശി.
ഒരാള്‍ മടങ്ങിച്ചെന്ന് ബാറില്‍നിന്ന് ചെരുപ്പുതപ്പിയെടുത്തുകൊണ്ടുവന്ന് കാലില്‍ കയറ്റി.
അപ്പോഴാണ് ആശാന്റെ നിര്‍ബന്ധം:
“എനിക്കവിടെമുതല്‍ ചെരിപ്പിട്ടോണ്ടു വരണം!“



കര്‍ത്താവ് കള്ളുഷാപ്പില്‍

ഒരു നാടകക്യാമ്പില്‍നിന്ന് കൂടുകാരുമൊത്ത് കൂത്താട്ടുകുളത്തിനു വരികയാണ്. ഒട്ടും പരിചയമില്ലാത്ത സ്ഥലം. ഒന്നു മിനുങ്ങാതെ യാതൊരു നിവൃത്തിയുമില്ല. പോക്കറ്റില്‍ ആകെയുള്ളതു പത്തു രൂപ. രണ്ടും കല്‍‌പ്പിച്ച് ഒരു കള്ളുഷാപ്പിലേക്ക് കയറി. പത്തുരൂപയ്ക്ക് കള്ളിന് ഓര്‍ഡര്‍ കൊടുത്തു.
സാധനം മുന്നിലെത്തിയപ്പോള്‍ ആശാന്റെ പ്രാര്‍ത്ഥന ഉച്ചത്തിലായി.
“സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഇതുകൊണ്ടു പൂസായേക്കണേ”
ഷാപ്പിലിരുന്നവര്‍ ചിരിച്ചുപോയി.
ഈ പ്രാര്‍ത്ഥന കേട്ടതു കര്‍ത്താവല്ല. അകത്തു കള്ളുകുടിച്ചുകൊണ്ടിരുന്ന ഇട്ടന്‍ ചേട്ടന്റെ ഒരു പരിചയക്കാരനാണ്.
അദ്ദേഹം ഇട്ടന്‍ ചേട്ടനാവശ്യമുള്ളത്ര കള്ളും കറിയും നല്‍കാന്‍ പറഞ്ഞു.
അനുഗൃഹീത കലാകാരനെ പിന്നെയവിടെനിന്ന് പൊക്കിയെടുത്താണ് വണ്ടിയില്‍ കയറ്റിയതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!



എഴുതിയത്...
കേശവൻ  നായർ
റിട്ടയേഡ്‌ പ്രിൻസിപ്പൽ- ഗവ: വി. എച്ച് എസ്‌ എസ്‌.
സ്വദേശം കൂത്താട്ടുകുളത്തിനടുത്ത്‌ ഇലഞ്ഞി.
എറണാകുളത്ത്‌ താമസം.







10 comments:

  1. പത്തുരൂപയ്ക്ക് കള്ളിന് ഓർഡർ കൊടുത്തു.
    സാധനം മുന്നിലെത്തിയപ്പോൾ ആശാന്റെ പ്രാർത്ഥന ഉച്ചത്തിലായി.
    “സ്വർഗ്ഗസ്ഥനായ പിതാവേ ഇതുകൊണ്ടു പൂസായേക്കണേ”

    ReplyDelete
  2. ഇട്ടന്‍സ് കൊള്ളാമല്ലോ

    ReplyDelete
  3. കൊള്ളാം ഇട്ടൻ കഥകൾ!

    ReplyDelete
  4. സ്വര്‍ഗ്ഗസ്ഥനായ പിതാവേ കുടിയയന്മാരെ കളിയാക്കുന്ന ഈ കുഞ്ഞാടിനോടു പൊറുക്കേണമേ...

    ഇട്ടന്‍സ്‌ കഥ ഇഷ്ടപ്പെട്ടു...

    ReplyDelete
  5. രണ്ടും കള്ള് കഥ

    ReplyDelete
  6. കമന്റുകള്‍ക്ക് എല്ലാര്‍ക്കും നന്ദി!
    @രഘുനാഥന്‍: “അങ്ങനെ തന്നെയായിരിക്കണമേ!“ :)

    ReplyDelete
  7. ഇട്ടൻ കഥകൾ.. കൊള്ളാം

    ReplyDelete
  8. ഹഹഹ.. ചിരിപ്പിച്ചു.

    ReplyDelete
  9. റബ്ബർ ഷീറ്റിൽ NSI എന്ന്‌ അച്ചു കുത്തിയിരുന്നത് കുഞ്ഞുന്നാളിൽ ഒരല്ഭുതമായിരുന്നു. N. S Ittan എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു അത്. ഇട്ടൻ ചേട്ടന്റെ വീട്ടിലായിരുന്നു അന്തക്കാലം ഷീറ്റ് അടിക്കുന്ന യന്ത്രം ഉണ്ടായിരുന്നത്.

    ReplyDelete