September 26, 2012

മരീചിക


ആലിലക്കണ്ണനെക്കാണുവാനാശിച്ചൊ-
രായിരമാലില കീറിനോക്കി;
എന്നുമേ കാണാൻ കഴിയാതെ ഞാനവ
സ്വപ്നങ്ങളാക്കി കരുതിവെച്ചു.
സന്ധ്യക്കു യമുനാതീരത്തു വച്ചു നീ
വേണുവിലൂതി ക്ഷണിച്ച നേരം
ഞെട്ടിയുണർന്നു ഞാൻ കാണാനണഞ്ഞപ്പോൾ
പീലിയെറിഞ്ഞിട്ടൊളിച്ചുനിന്നു.
നിന്നെത്തിരഞ്ഞു തളർന്നു മയങ്ങിയൊ-
രെന്നെ നീ വീണ്ടുമുണർത്തിയല്ലോ!
കാൽച്ചിലമ്പൊച്ച ഞാൻ കേട്ടു വന്നപ്പോഴേ-
യോടി മറയുവാനെന്തു കണ്ണാ?
ഇന്നുമെനിക്കു മരീചികയായി നീ
ഓടിമറഞ്ഞു രസിക്കയല്ലേ?
എന്നടുത്തേയ്ക്കെന്നു നീയണയും കണ്ണാ
ആലില കീറി ഞാൻ കാത്തിരിപ്പൂ...




എഴുതിയത്   മാധുരി
കോഴിക്കോടുകാരി
നിയമവിദ്യാർത്ഥിനി

7 comments:

  1. എങ്കിലുമെന്റെകണ്ണാ...

    ReplyDelete
  2. കൂടുതല്‍ എഴുതുക, വായിക്കുക....

    ReplyDelete
    Replies
    1. madhuri, very touching piece of work. really beautiful!

      Delete
  3. മാധുര്യമൂറുന്ന ഈ കവിത പിരിമുറുക്കം കൂട്ടുന്ന നിയമം പഠിക്കുന്നവർക്ക്‌ എഴുതുവാൻ കഴിയുക എന്നു പറയുന്നതു തന്നെ ഒരു വലിയ കാര്യമാണ്‌.
    ആശംസകൾ

    ReplyDelete