പത്തിലെ മോഡൽ എക്സാം നടക്കുന്ന കാലം.
ആദ്യത്തെ ഒന്നും രണ്ടും ദിവസങ്ങളിലായി മലയാളം ഒന്നും രണ്ടും. മലയാളം രണ്ടിലെ മിക്ക ചോദ്യങ്ങളും ഉപപാഠപുസ്തകമായ "പാത്തുമ്മായുടെ ആട്"-ൽ നിന്നുള്ളവയായിരുന്നു
അവയിൽ ഒരു ചോദ്യം, "ഈ സമാഹാരം വായിച്ച പ്രമുഖർ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇതു വായിച്ച് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
"ഈ പുസ്തകം വായിച്ച് ഞാൻ ഒരുപാടു കരഞ്ഞു. ഇതിനെ നാം ഗൗരവമായി കണക്കാക്കേണ്ടതുണ്ട്."
ഇതു വായിച്ചപ്പോൾ എനിക്കു തോന്നിയത് ഇത് മലയാളം അറിഞ്ഞുകൂടാത്ത ആരേലും പറഞ്ഞതായിരിക്കുമെന്നാണ്.
പുള്ളിയുടെ പേരു കേട്ടപ്പോൾ ഉറപ്പായി, "ജോൺ അബ്രഹാം".
പ്രശസ്തരെക്കുറിച്ച് പ്രതിപാദിക്കുന്ന ചോദ്യം വന്നാൽ ആ വ്യക്തിയെക്കുറിച്ച് ഇത്തിരി പുകഴ്ത്തി എഴുതിക്കോളൂന്ന് ടിപ്പുതന്ന മാച്ചേച്ചിയെ ഞാനോർത്തു.
എനിക്ക് ഇഷ്ടമില്ലാത്ത ആക്ടർ ജോൺ അബ്രഹാമിനെക്കുറിച്ച് മാർക്കിനുവേണ്ടി മാത്രം വാനോളം പുകഴ്ത്തി എഴുതി...
"ബോളിവുഡ്ഡിലെ പ്രശസ്തനായ ആക്ടർ ജോണിന്റെ വചനങ്ങളാണിവ...
ഈ പുസ്തകത്തെക്കുറിച്ച് അദ്ദേഹത്തിന് നമ്മളിൽനിന്നും തികച്ചും വ്യത്യസ്തമായ കാഴ്ച്ചപ്പാടാണുള്ളത്ത്. ഹാസ്യം കലർന്ന രീതിയിലായിരിക്കാം നമ്മളെല്ലാവരും തന്നെ ഈ സമാഹാരത്തെ വിലയിരുത്തിയിട്ടുള്ളത്.
ഒരു പക്ഷെ ബഷീർ അനുഭവിച്ച ദാരിദ്ര്യവും മറ്റുമായിരിക്കാം അദ്ദേഹത്തെ..."
കൂട്ടുകാരുമൊന്നിച്ച് ചത്ത കുട്ടീടെ ജാതകം നോക്കുമ്പോൾ ഞാനീ കാര്യം പറഞ്ഞു.
അവരാരും തന്നെ ആ പേര് ശ്രദ്ധിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ഗുലുമാലായോ എന്നെനിക്ക് ചെറിയൊരു സംശയം.
അച്ഛൻ കളിയാക്കി ചിരിക്കാൻ തുടങ്ങിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
പരേതനായ സുപ്രസിദ്ധ സംവിധായകൻ ജോൺ അബ്രഹാമിനെക്കുറിച്ചുള്ള എന്റെ അറിവില്ലായ്മ ബോദ്ധ്യപ്പെട്ടതും!
എഴുതിയത്...വൈഷ്ണവി രാജഗോപാല്‍
വിദ്യാര്‍ത്ഥിനി
സ്വദേശം കോഴിക്കോട്
ഹഹഹ
ReplyDeleteഅതു കൊള്ളാം!!
എന്റെ അനിയത്തിക്കും ഇത് പോലെ ഒരു അബദ്ധം പറ്റിയിട്ടുണ്ട്.. അതോർമ്മ വന്നു. "പാത്തുമ്മയുടെ ആട്" സ്കൂൾ കാലഘട്ടം ഓർമിപ്പിച്ചു. ആശംസകൾ!
ReplyDeleteകഥ നന്നായിട്ടുണ്ട്.
ReplyDeleteപൂർവ്വകാലസ്മരണകൾ :)
ReplyDeleteGreat article, Thanks for your nice data, the content is quiet attention-grabbing. i'll be expecting your next post.
ReplyDelete