ഓണത്തലേന്ന് അണ്ണന്റെ വീടായ തുളസീവനത്തിൽ എത്തുമ്പോൾ അണ്ണനും കുടുംബവും മഹാബലിയെ എതിരേക്കാനുള്ള ഒരുക്കത്തിലായിരുന്നു.
പൂവടയ്ക്ക് ഇല വെട്ടുന്നു, വാട്ടുന്നു, അരിമാവുണ്ടാക്കുന്നു തുടങ്ങി പലതും.
രാത്രിയേറെയായി ഞങ്ങൾ കിടന്നപ്പോഴും തുളസിച്ചേടത്തിയമ്മയുടെ തിരക്കു കഴിഞ്ഞിട്ടില്ല. ചേടത്തിയമ്മയ്ക്ക് ജോലിചെയ്തു മതിവരുന്ന പ്രകൃതമല്ല.
"ഈ ചേടത്തിയമ്മയ്ക്ക് ഉറങ്ങുകയും വേണ്ടേ" എന്ന് മനസ്സിൽ കരുതി ഞാൻ ഉറങ്ങാൻ കിടന്നു.
വെളുപ്പിനെ ഞാൻ ഉണർന്നപ്പൊഴും അണ്ണനും ചേടത്തിയമ്മയും തിരക്കിട്ട ജോലി തന്നെ. ഇനിയും കഴിഞ്ഞില്ലേ എന്നു ചോദിക്കാൻ ആഞ്ഞെങ്കിലും ഞാൻ അവരുടെ ഓരോ പ്രവൃത്തിയും കൗതുകപൂർവ്വം നോക്കിനിന്നതേയുള്ളു.
അണ്ണൻ ഈത്തരം ചടങ്ങുകളിൽ താത്പര്യം കാണിച്ചതിൽ എനിക്ക് അദ്ഭുതം തോന്നാതിരുന്നില്ല. ചേടത്തിയമ്മയുടെ താൽപര്യം പരിഗണിച്ചാവും.
എല്ലാം കഴിഞ്ഞ് തിരുവോണനാളിലെ(ഞാൻ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത) ഒരു പ്രധാന ചടങ്ങ് അണ്ണൻ വിശദീകരിച്ചു തന്നു.
ബ്രാഹ്മമുഹൂർത്തത്തിൽ ഗൃഹനാഥൻ ഉണർന്ന് തപ്പിത്തടഞ്ഞ്(വിഷുക്കണി കാണാൻ പോകുന്നപോലെ) ഒരുക്കിവച്ചിരിക്കുന്ന നിലവിളക്കിനു മുന്നിലെത്തണം. അരണ്ട വെളിച്ചമാവാം.
തിരിയിട്ട വിളക്കിനു സമീപത്ത് രണ്ടു ലിറ്റർ കുപ്പിയിൽ നിറച്ച എള്ളെണ്ണയും
തയാറാക്കിവച്ചിട്ടുണ്ടാവും. വിളക്കിൽ എണ്ണ പകരുന്നതിനായി കുപ്പി എടുക്കുന്നതോടെ പ്രധാന ചടങ്ങ് തുടങ്ങുകയായി.
അടപ്പ് തുറക്കലും കുപ്പി ശടേയെന്ന് താഴെ വീഴണം. ഇത് സ്വാഭാവികമായി തോന്നണം. മൂടുകുത്തി വേണം കുപ്പി വീഴാൻ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ചിതറിത്തെറിക്കുന്ന എണ്ണ തീർക്കുന്ന കോലമാണ് 'എള്ളെണ്ണക്കോലം'.
തുടർന്ന് ഗുളുഗുളുശബ്ദത്തോടെ എണ്ണ പുറത്തേയ്ക്ക് ഒഴുകിത്തുടങ്ങുന്നു.
മെല്ലെ കുപ്പി നിവർത്തിയെടുക്കുന്നതോടെ കുടുംബാംഗങ്ങളെല്ലാം ചടങ്ങിൽ പങ്കുചേരുന്നു.
കാലപ്രവാഹത്തിൽ വേരറ്റുപോയ "എള്ളെണ്ണക്കോലം" എന്ന ചടങ്ങ് പുനർജ്ജനിക്കുന്നത് തികച്ചും സ്വാഗതാർഹമാണ്!
എഴുതിയത് ബീന
സ്വദേശം ഇടപ്പള്ളി
ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥ
This comment has been removed by the author.
ReplyDeleteഇങ്ങനെയാണ് ‘ചടങ്ങുകൾ’ ഉണ്ടാവുന്നത്!
ReplyDeleteആർക്കോ പറ്റിയ ഒരബദ്ധം!
പണ്ടാരോ കിണറ്റിൽ എത്തി നോക്കിയപ്പോൾ പോക്കറ്റിൽ നിന്ന് നാണയം കിണറ്റിൽ വീണു പോയി. പിന്നെ അതു വിശ്വാസമായി.. കുറഞ്ഞ നാൾ കൊണ്ട് കിണറ് നിറയെ നാണയത്തുട്ടുകൾ..!!
കേട്ടിട്ടേയില്ലാത്ത ഒരാചാരം!!
ReplyDeleteധ്യാന സമയത്ത് പൂച്ചയെ കൂടെയിരുത്തിയ സെൻ സന്യാസിയുടെ കഥ ഓർമ വന്നു. ലോകത്തെവിടെയും ആചാരങ്ങൾക്ക് കുറവൊന്നും ഇല്ല. :)
ReplyDeleteഎത്ര മനോഹരമായ ആചാരങ്ങള്‍
ReplyDeleteI really appreciate your skilled approach. These square measure items of terribly helpful data which will be of nice use on behalf of me in future.
ReplyDelete